Friday, February 8, 2019

ശഹീദ് കുഞ്ഞാലി... കാരക്കാടിന്റെ ഇതിഹാസം

എല്ലാ ദേശങ്ങൾക്കുമുണ്ടാകും ഓരോ ഇതിഹാസങ്ങൾ. എന്റെ കൊച്ചുഗ്രാമമായ കാരക്കാടിനുമുണ്ട് ഒരു ഇതിഹാസം. ചെറുപ്പക്കാരികൾ കുളിക്കുന്നത് ഒളിച്ചുകണ്ടാസ്വദിക്കുയും താനത് കണ്ടു എന്ന് അവരുടെ ഭർത്താക്കന്മാരെ അറിയിച്ച് അഹങ്കരിക്കുകയും പതിവാക്കിയ തെമ്മാടിയായ മാമരുടെ കഥ.
പ്രിയതമയുടെ മാനം കാക്കാൻ വേണ്ടി മാമരോടേറ്റ് മുട്ടി മരിച്ച  കുഞ്ഞാലി എന്ന ചെറുപ്പക്കാരന്റെ കഥ.
ഭർത്താവ് മരിച്ച ദുഖമാചരിക്കെ മറയിൽ നിന്നും മരണാടിയന്തര പ്പന്തലിലേക്കിറങ്ങിവന്ന് വയറുനിറച്ച് ഏമ്പക്കം വിടുകയായിരുന്ന നാട്ടുകാരുടെ മുഖത്തു നോക്കി സദ്യ കേമായോ എന്ന് ചോദിച്ച വിധവയായ ഉമ്മക്കുട്ടിയുടെ കഥ. ചോദ്യം കേട്ട ഞെട്ടലിൽ ഊണ് പൂർത്തിയാക്കാതെ ഇലമടക്കിയെണീറ്റ് പറയാറായില്ല എന്നും പറഞ്ഞ് കൈ കഴുകാതെ  എഴുന്നേറ്റുപോയ അത്തൻ മൂപ്പൻ എന്ന കളരി ഗുരുക്കളുടെ കഥ. കാലൻ കുളത്തിനു സമീപമുളള പള്ള്യായ് നിലങ്ങൾക്ക് കാരട്ടാം കുണ്ട് എന്നും ഭാരതപ്പുഴിലെ കുടപ്പാറക്കും ചെങ്ങണം കുന്നിനുമിടക്കുള്ള കയത്തിനു മാമരു കുണ്ട് എന്നും പേരു വന്ന കഥ
അതാണ് കാരക്കാടിന്റെ ഇതിഹാസം...  കുഞ്ഞാലി ശഹീദായ കഥ...
എന്താ കേക്കണോ

No comments: