Wednesday, November 16, 2011

കാരക്കാടിന്റെ കരിമ്പന


ഓര്‍മ്മയുണ്ടോ‌ എന്നെ...ധാരാളം കരിമ്പനകള്‍ നിത്യവും കണ്ടുകൊണ്ടിരിക്കുന്ന നിങ്ങള്‍ എങ്ങനെ എന്നെ ഓര്‍ക്കാന്‍. ഞാന്‍ കാരക്കാടിന്റെ കരിമ്പനയായിരുന്നു. റെയില്‍വേ പ്ലാറ്റുഫോമിന്റെ വടക്കു പടിഞ്ഞാറേ മൂലയില്‍ തല ഉയര്‍ത്തിനിന്നഎന്നെ. വാളന്‍പുളിമരത്തിന്റെ അയല്‍ വാസിയായി ഒരു പാടു വര്‍ഷങ്ങള്‍ ഞാന്‍ ജീവിച്ചു... ഇനിയും ഒരു പടു കാലം ഞാന്‍ ജീവിച്ചേനെ പക്ഷേ കമ്പനിത്തൊടിയുടെ തെക്കുവശത്തേക്ക് ചരക്കുകള്‍ കടത്താന്‍ റെയില്‍ വേക്ക് റോഡുവികസിപ്പിക്കണമായിരുന്നു. വികസനം വേണമെങ്കില്‍ മരം വെട്ടണം എന്നാണല്ലോ.... അവര്‍‌വെട്ടുകപോലുമല്ല ചെയ്തത്. രാക്ഷസാകാരനായ ഒരു യന്ത്രമുല്ലോ എന്താ അതിന്റെ പേര് ..ജെ സിബി എന്നോ? അതുകൊണ്ടെന്നെ ഉന്തി മറിച്ചിടുകയായിരുന്നു... ഒരു കുഞ്ഞും എന്നെ ച്ചൊല്ലിദു:ഖിച്ചില്ല... ചിലനാടുകളിലൊക്കെ മരം വെട്ടുന്നതിന്നെ തിരെ ജനങ്ങള്‍ ഇളകിവശാകാറുണ്ട് എന്നൊക്കെ കേട്ടിരുന്നു.അതുപോലെ കാരക്കാട്ടെ ഗ്രാമീണര്‍ എനിക്കുവേണ്ടി രംഗത്തു വരും എന്നൊക്കെ ഞാന്‍ വ്യാമോഹിച്ചു...വെറുതെ. പക്ഷേ ഒറ്റകാരക്കാട്ടുകാരനും എന്നെ തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. തിരക്കിലായതുകോണ്ടാകാം.എല്ലാവരും തിരക്കിലാണല്ലോ കുപ്പക്കച്ചവടത്തിന്റെയും മാക്സിക്കച്ചവടത്തിന്റെയും ഭൂമിക്കച്ചവടത്തിന്റെ യുമൊക്കെ തിരക്കില്‍... ബാക്കിയുള്ളവര്‍ അങ്ങു ദൂരെയുമായിപ്പോയി.. നിങ്ങള്‍ക്കറിയുമോ ഒരു പാടുകാലം എന്റെ ഗ്രാമത്തിന്നു വേണ്ടി പ്രാര്‍ത്ഥിച്ചവനാണുഞാന്‍ പക്ഷേ ആരറിയാന്‍....
കേട്ടിട്ടില്ലെങ്കില്‍ കോട്ടോളൂ‌ "നിങ്ങള്‍ വൃക്ഷങ്ങള്‍‌നടുകഅവനിങ്ങള്‍‌ ക്കുവേണ്ടി പ്രാര്‍ത്ഥിക്കും" എന്ന് ഞാന്‍ പറയുന്നതല്ല. ലോകത്തിന്നനുഗ്രഹമായി(റഹ്മത്തും ലില്‍ ആലമീന്‍) അവതരിച്ച നിങ്ങളുടെ നബി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞതാണ്.

നബി അങ്ങനെ എന്തൊക്കെ പറഞ്ഞിട്ടുണ്ടാകും .. അതൊക്കെനോക്കിയാലിപ്പൊ ജീവിക്കാന്‍ പറ്റുവോ?...എന്നല്ലേ.. ങാ ഞാനൊന്നും പറയുന്നില്ല..