Saturday, December 8, 2018

അന്ധവിശ്വാസങ്ങൾക്കും കച്ചവടത്തിനും ഇടക്കെവിടെയോ

നമുക്കു ചുറ്റുമുള്ള സസ്യലാതാദി കളിലൊക്കെ ഈശ്വരൻ നമുക്ക് രോഗശമനം വെച്ചിട്ടുണ്ട്. വളരെ കാലത്തെ നിരീക്ഷണഫലമായി ഇതു ക്രോഡീകരിക്കപ്പെട്ടതാണ്‌‌ ആയുർവേദത്തിലെ മരുന്നുകളെക്കുറിച്ചുള്ള  ഭാഗം. ഇതു പ്രകാരം ആത്തച്ചക്കയും, തൊട്ടാവാടിയും, കറുകയും കുറുന്തോട്ടിയും പെരുകിലവുമൊക്കെ കാൻസറടക്കം പല മഹാ വ്യാധികൾക്കും മരുന്നുമാണ്‌. പണ്ടു മുതലേ ഇവ ചികിത്സകൾക്കുപയോഗിച്ചു വരുന്നു. പല മഹാവ്യാധികളും ഇതു മൂലം ബേധപ്പെട്ടചരിത്രമുണ്ട് . അത്ഭുതകരമായ ഫലങ്ങൾ കിട്ടിയ അനുഭവസ്തരുണ്ടാവുകയും ചെയ്യും. എന്നാൽ അന്നൊന്നും ഇതൊരു പേരെടുക്കൽ പദ്ധതിയായോ പണമുണ്ടാക്കൽ പദ്ധതിയായോ ഉപയോഗിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇന്ന്‌ ഫേസ് ബുക്ക് അടക്കമുള്ള മാധ്യമങ്ങളുടെ രംഗപ്രവേശവും കച്ചവട വത്കരണവും  മൂലം ഈ മഹാ സത്യങ്ങളെ പേരെടുക്കാനും പണമുണ്ടാക്കാനും മാത്രമായി ഉപയോഗിക്കപ്പെടുന്നു. രോഗികൾ മുഴുവനായി ഞങ്ങളുടെ കുത്തകയാണെന്നു ശഠിക്കുന്നവർ ഇതിനെയൊക്കെ വലിയ അന്ധവിശ്വാസങ്ങളായി പ്രചരിപ്പിക്കുന്നു.  ഒരാത്തച്ചക്കയങ്ങു തിന്നാൽ പിന്നെ എല്ലാ അർബുദങ്ങളും പമ്പകടക്കുമെന്ന മട്ടിൽ മറ്റൊരു വിഭാഗവും..
ഇതു രണ്ടും  അന്ധ വിശ്വാസങ്ങളാണ്‌. ഇനി ഒരു അന്ധവിശ്വാസം കൂടി പറയാം ദ്രവ്യ സമ്പാദനത്തിനോ പ്രശസ്തിക്കോ വേണ്ടി ഉപയോഗിക്കപ്പെടുന്നതോടെ  ആമൂലികയുടെ മൂല്ല്യം നഷ്ടപ്പെടുകയും നിഷ്ഫലമാകുകയും ചെയ്യും. കാരണം ചികിത്സക്കു ഫലാം നല്കുന്നത് രോഗങ്ങൾക്കു മുമ്പേ മരുന്നുകളെ സൃഷ്ടിച്ച സർവ്വേശ്വരനാണ്‌. രോഗിയുടേയും വൈദ്യന്റേയും ഉള്ളിലിരിപ്പറിയുന്നവൻ ... ഇതും ഒരന്ധവിശ്വാസം 
***************************************************************************************കോർപറേറ്റു മാർകറ്റുകളിൽ ആത്തച്ചക്കക്ക് കിലോവിനു നാലായിരം രൂപ....
ഇതുകൊണ്ടൊന്നും  ഒരു ഫലവും കിട്ടില്ല... കയ്യിലുള്ള കാശങ്ങു പോയിക്കിട്ടുമെന്നല്ലാതെ... പിന്നെയൊരു ഗുണം കിട്ടും ആയുർവേദം മുഴുവൻ അന്ധവിശ്വാസമാനെന്ന് പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം...
ആയുർവേദമെവിടെ കിടക്കുന്നൂ ഇന്ന് അതിന്റെ പേരിൽ ആചരക്കപ്പെടുന്നത് എവിടെക്കിടക്കുന്നു...
2014 ഡിസംബർ 09

No comments: