Monday, December 10, 2018

മുഖപടങ്ങൾ

സ്ത്രീ മുഖം മൂടണോ വേണ്ടേ എന്നതർക്കത്തിനിടക്കെങ്ങാൻ കേട്ട വരികൾ ഉണർത്തിയ ചിന്തകൾ .....

"മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി അല്ലിയാമ്പൽ പൂവിനെത്തൊട്ടുണർത്തി
ഒരു കുടന്നനിലാവിന്റെ കുളിരു കോരി നിറുകയിൽ  അരുമയായ് കുടഞ്ഞതാരോ ...".
***********************************************************************************
സങ്കൽപിച്ചു നോക്കൂ  കുളിരൂറുന്ന പൗർണ്ണമിയിലെ പകലിനെ വെല്ലുന്ന നിലാവിൽ  മിറ്റത്തെ മാവിന്റെ നിഴലിൽ മുഖപടമിട്ട് തന്റെ ചാരെ ലജ്ജകൊണ്ട്
മുഖമ ല്പം കുനിച്ച് നിന്ന അവളുടെ തട്ടം മുഖത്തു നിന്നു മാറ്റി ആമ്പൽ പൂപോലുള്ള മുഖം കൈകുടന്നയിലെടുത്തു തനിക്കു നേരെ ഉയർത്തിയപ്പോൾ ... ഇലകൾക്കിടയിലൂടെ ആമുഖത്തേക്കു പാറിവീണ നിലാവിന്റെ തെളിവിൽ അവളെ ആദ്യമായി കാണുന്നു               എന്നപോലെ പാടിപ്പോയ യുവാവിന്റെ ചിത്രമായിരുന്നിരിക്കണം കവിയുടെ മനസിൽ...


മേലെ കൊടുത്ത വരികൾ മോയീൻ കുട്ടി വൈദ്യരോ വൈകം മുഹമ്മദ് ബഷീറോ വി എം കുട്ടിയോ ഒന്നും എഴുതിയതല്ല സാക്ഷാൽ കുറുപ്പ് നമ്മുടെ പ്രിയപ്പെട്ട കവി ഒ എൻ വി കുറുപ്പ് എഴുതിയതാണ്‌. മുഖപടമിട്ട സ്ത്രീയെക്കുറിച്ച്.....
മുഖപടം സ്ത്രീക്ക് സ്വാതന്ത്ര്യമാണോ അടിമത്തമാണോ എന്നൊന്നും  എനിക്കറിയില്ല... ഒന്നുണ്ട് ലജ്ജയും മാന്യമായ വസ്ത്രവുമൊക്കെ സ്ത്രീക്ക് അവളുടെ മാറ്റുകൂട്ടുന്ന അലങ്കാരങ്ങളാണ്‌ എന്ന്...
ഇനി മറ്റൊന്നു സങ്കല്പിക്കുക ഒരു രസത്തിന്‌‌
ശീതീകരിച്ച മുറി അധുനിക സൗകര്യങ്ങൾ തന്റെ വധുവിനെ കാത്ത് അക്ഷമയോടെ യിരിക്കുന്ന യുവകേസരിയുടെയടുത്തേക്ക് ടൈറ്റ് ജീൻസും ടോപ്പുമിട്ട് മദാലസയായി എത്തുന്ന വധു അവന്റെ കഴുത്തിൽ തൂങ്ങി കൊഞ്ചുന്നു...
" ഡാ  this is our first night let us have a beer from the bar and our first kiss in the street വാ ഡാ...
എങ്ങനെണ്ടാവും ല്ലേ ......

11.12.2014

No comments: