Monday, August 13, 2018

നീതി നന്മ വിട്ടുവീഴ്ച

ഖലീഫ ഉമറിന്റെ ഭരണകാലം നീതിയുടേയും നന്മയുടേയും പുഷ്കല കാലം. കുറ്റവിചാരണയിലും ശിക്ഷാ വിധികളിലും അത് നടപ്പാക്കുന്നതിലും അങ്ങേ അറ്റത്തെ കണിശത പുലർത്തപ്പെട്ടിരുന്ന കാലം. ഒരു ഭരണാധികാരി നീതിമാനാകുമ്പോൾ സ്വാഭാവികമായും ഭരണീയരും നീതിമാന്മാരായി മാറുന്നത് അദ്ദേഹത്തിന്റെ ചരിത്രത്തിൽനിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഒരിക്കൽ അദ്ദേഹത്തിന്റെ കോടതിയിലേക്ക് ഒരാളെയും കൊണ്ട് രണ്ട് ചെറുപ്പക്കാർ കടന്നുവന്നു. അവരുടെ പിതാവിനെ അയാൾ കൊന്നുകളഞ്ഞു എന്നായിരുന്നു അവരുടെ പരാതി. ഖലീഫ പ്രതിയെ വിചാരണ ചെയ്തു. ഇവരുടെ പിതാവ് തന്റെ ഒട്ടകത്തെയുകൊണ്ട് എന്റെ കൃഷിയിടത്തിൽ കയറി. എന്റെ കൃഷി നശിപ്പിക്കാതിരിക്കാൻ ഞാൻ പറഞ്ഞിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. പെട്ടെന്നുണ്ടായ കോപത്താൽ ഞാൻ എറിഞ്ഞ കല്ല് അദ്ദേഹത്തിന്റെ മർമ്മത്ത് കൊണ്ടതിനാൽ അയാൾ മരണപ്പെട്ടു. ഇതായിരുന്നു പ്രതിയുടെ മൊഴി. വിസ്താരത്തിന്നു ശേഷം ഉമർ പ്രതിക്ക് വിധിച്ചത് വധശിക്ഷയായിരുന്നു. വധിക്കപ്പെട്ടയാളുടെ മക്കളോട് പ്രതിക്ക് മാപ്പു നൽകാൻ തയ്യാറുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ അവരത് നിരസിക്കുകയാണു ചെയ്തത്. അതിനാൽ ശിക്ഷ ഉറപ്പിക്കപ്പെട്ടു. ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്റെ കുടുംബത്തെ ഒന്ന് സന്ദർശിച്ച് വരാൻ അനുവാദം വേണമെന്ന് അയാൾ അപേക്ഷിച്ചു. തികച്ചും മാനുഷികമായ ആ അപേക്ഷ ആൾ ജാമ്മ്യത്തിന്റെ പുറത്ത് അനുവദിക്കാൻ കോടതി തയ്യാറായി. പക്ഷേ അപരിചിതനായ ഒരു വ്യക്തിക്ക് സ്വജീവൻ കൊണ്ട് ആരു ജാമ്മ്യം നിൽകും എന്നത് പ്രശ്നമായി. അപരിചിതനായ അയാൾക്ക് ജാമ്യം നില്‍ക്കാന്‍ ആരും തയാറായിരുന്നില്ല. മാപ്പുകൊടുക്കാന്‍ വാദികളും തയാറായില്ല.
ഈ അവസരത്തിൽ മുതിർന്ന സഹാബിയും പണ്ഡിതനുമായ    അബൂദര്‍രില്‍ ഗിഫാരി പ്രതിക്ക് വേണ്ടി ജാമ്യം നില്‍ക്കാൻ തയ്യാറായി. ഏതെങ്കിലും കാരണവശാൽ പ്രതി നിശ്ചിത സമയത്തിനകം ഹാജരാകാതെ വന്നാൽ ഗിഫാരിക്കുമേൽ ശിക്ഷ നടപ്പാക്കപ്പെടും എന്നായിരുന്നു ജാമ്മ്യവ്യവസ്ഥ.  മൂന്നാം നാള്‍ ശിക്ഷ നടപ്പാക്കുന്ന സന്ദര്‍ഭത്തില്‍ പ്രതി ഹാജരായില്ലെങ്കില്‍ നീതി നടപ്പാക്കുന്നതില്‍ പിന്നോട്ടുപോകില്ലെന്നും ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ല എന്നുമുള്ള ഖലീഫയുടെ മുന്നറിയിപ്പിന്ന് " ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു" എന്നായിരുന്നു  അബൂദര്‍റിന്റെ മറുപടി. മൂന്നാം ദിവസം കോടതികൂടി. പരാതിക്കാരും ജാമ്മ്യക്കാരനും എത്തി. ശിക്ഷക്ക് സാക്ഷികളാകാൻ ധാരാളം സത്യവിശ്വാസികളും ഹാജറായി. പക്ഷേ പ്രതിമാത്രം എത്തിയില്ല. സമയം തീരാറായപ്പോൾ ജാമ്മ്യക്കാരൻ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായി ജഡ്ജിക്ക് മുന്നില്‍ ഹാജരായി. അതൊരു വല്ലാത്ത സന്ദർഭമായിരുന്നു. നിരപരാധിയായ  തലമുതിർന്ന സഹാബി അപരിചിതനായ പ്രതിക്കു പകരം വധിക്കപ്പെടുക. അപ്പോഴതാ ഓടിക്കിതച്ച് അയാൾ വരുന്നു വധ ശിക്ഷ ഏറ്റുവാങ്ങാൻ. സദസ്സ് ആശ്വാസത്താൽ നെടുവിർപ്പിട്ടു. അതേസമയം പ്രതിയുടെ നടപടി കലീഫയടക്കം എല്ലാവരേയും അത്ഭുത് സ്തബ്ദരാക്കി. ഖലീഫ അയാളോട് ചോദിച്ചു. ജാമ്മ്യ വ്യവസ്ഥപ്രകാരം ആരും താങ്കളെ അന്വേഷിച്ച് വരില്ല എന്ന് ഉറപ്പായിട്ടും മരണമേറ്റുവാങ്ങാൻ ഓടിയെത്തിയ താങ്കളുടെ പ്രചോദനമെന്തായിരുന്നു.
അപരിചിതനായ എന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത വ്യക്തിയോട് ഞാൻ ചെയ്ത കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ ലോകത്ത് കരാർ പാലനം എന്ന മൂല്ല്യം തന്നെ നശിച്ചതായി ലോകം മനസിലാക്കുമെന്ന് ഞാൻ ഭയപ്പെട്ടു.
തുടർന്ന് ഖലീഫ അബൂദര്‍റിനോട് ചോദിച്ചു ‘ഗോത്രമേതെന്ന് പോലും അറിയാത്ത ഈ പ്രതിക്ക് സ്വജീവൻ കൊണ്ട് ജാമ്യം നില്‍ക്കാന്‍ അങ്ങയെ പ്രേരിപ്പിച്ചതെന്താണ്?’ അദ്ദേഹം പറഞ്ഞു ഞാന്‍ ഇദ്ദേഹത്തിനുവേണ്ടി ജാമ്യം നിന്നില്ലായിരുന്നുവെങ്കില്‍ ലോകത്ത് എല്ലാ നന്മയും നശിച്ചുവെന്ന് പില്‍ക്കാലത്ത് ജനങ്ങള്‍ പറയുമോ എന്ന് ഞാന്‍ ഭയന്നു’.
ഈ രണ്ടു മൊഴികളും ശ്രവിച്ച പരാതിക്കാരായ ചെറുപ്പക്കാർ കരഞ്ഞുകൊണ്ട് മുന്നോട്ടുവന്നിട്ട് പറഞ്ഞു. ഞങ്ങൾ ഈ സഹോദരന്ന് മാപ്പു കൊടുക്കുകയാണ്. ഞങ്ങൾ മൂലം വിട്ടുവീഴ്ച എന്ന നന്മ ലോകത്ത് ഇല്ലാതായീ എന്ന് ഭാവിയിൽ ജനങ്ങൾ പറയാനിടവരരുത് എന്ന് ഞങ്ങളാഗ്രഹിക്കുന്നു.
ഇത് കോട്ടതോടെ ഖലീഫയും സദസ്സും സർവ്വേശ്വരനെ വാഴ്തി ക്കൊണ്ട് പിരിഞ്ഞു പോയി.
akoyavk@gmail.com

No comments: