പബ്ലിക്ക് ബസ്സുകളൊക്കെ എല്ലാ ആധുനിക സൗകര്യങ്ങളുമുളള ബാക്ക് എഞ്ചിൻ ലോഫ്ലോർ ബസ്സുകളാണ്. ഓട്ടോമെറ്റിക്ക് ട്രാൻസ്മിഷനും പവർസ്റ്റിയറിങ്ങും. രണ്ടു നില ബസ്സുകളും ധാരാളം.
മകൻ പറഞ്ഞു, ഇവിടെ പബ്ലിക് ബസ്സിന്റെ ഡ്രൈവർമാർ ബസ് ക്യാപ്റ്റൻ എന്നാണ് അറിയപ്പെ ടുന്നത്. കണ്ടക്റ്റർ ഇല്ല. യാത്രാക്കാരൻ സ്വയം ഫ്ലാഷ് കാർഡ് സ്വൈപ്പ് ചെയ്ത് കയറുന്നു. ഇറങ്ങുന്ന
സ്ഥലത്ത് സ്വൈപ് ചെയ്യുമ്പോൾ പൈസ പിടിക്കപ്പെടുകയും ചെയ്യുന്നു. ഒരുപാട് വനിതകളെ ക്യാപ്റ്റന്മാരായി കാണുകയുണ്ടായി. കൂട്ടത്തിൽ മഫ്ത ധരിച്ച വനിതകളേയും കണ്ടു. പുരുഷന്മാരിൽ മുക്കാൽ പാന്റും ഫ്രീക്കൻ മൂടിവെട്ടുമായി ചില ആധുനികന്മാരും ഉണ്ട്... ..
ഡ്രൈവിങ്ങ് പണ്ടു തൊട്ടേ എനിക്കൊരു ഹരമായിരുന്നു. ഇന്നും അങ്ങനെത്തന്നെ. ബസ്സിൽ കയറിയാൽ ഡ്രൈവറുടെ അടുത്ത സീറ്റ് കിട്ടുന്നത് വലിയ സന്തോഷമാണ്. പുറത്തെ പ്രകിത്യോടൊപ്പം ഡ്രൈവറുടെ ചെയ്തികളും ശ്രദ്ധിച്ചികൊണ്ടിരിക്കുക എനിക്കിഷ്ടമാണ്. ഒരുപാട് മനുഷ്യരെ അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം ഏല്പിക്കപ്പെട്ടയാൾ എന്ന നിലക്ക് ഡ്രൈവർ ആദരവർഹിക്കുന്ന ആളാണെന്ന് ഞാൻ കരുതി. എല്ലാവരും ഉറങ്ങുന്ന രാത്രികളിലും പകലുകളിലും സ്വയമുറങ്ങിപ്പോകാതെ സുരക്ഷിതരായി നമ്മെയവർ ലക്ഷ്യങ്ങളിലെത്തിക്കുന്നു.
ഇന്നലെ ജുറോങ്ങ് പക്ഷി സങ്കേതം കണ്ടു മടങ്ങുമ്പോൾ ജുറോങ്ങിൽ നിന്നും കയറിയ ബസ്സിന്റെ ക്യാപ്റ്റൻ ഒരു വനിതയായിരുന്നു. മുടി ബോബ് ചെയ്ത് ഫുൾ സ്ലീവ് ഷർട്ട് ഇൻസൈഡ് ചെയ്ത് എക്സിക്യൂട്ടീവ് രൂപത്തിൽ മെലിഞ്ഞ് കൃശഗാത്രയായ സുന്ദരി. കണ്ടാൽ ഒരു മാരുതി ഓടിക്കാനുളള കെല്പു പോലും മതിക്കില്ല. ശ്രദ്ധയോടെ സൗമ്മ്യമായി വണ്ടി നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അവരെ കണ്ടപ്പോൾ നമ്മുടെ നാട്ടിലെ പരുക്കൻ റോഡുകളും അവയിലൂടെ ഞരങ്ങി നിലവിളിച്ച് ആടിയുലഞ്ഞോടുന്ന നമ്മുടെ കെ എസ് ആർ ടീസികളും അവയെ കഷ്ടപ്പെട്ട് നിയന്ത്രിക്കുന്ന ഡ്രൈവർ മാരും എന്റെ ചിന്തയിൽ തെളിഞ്ഞു. കൂടെ മുമ്പൊരിക്കൽ ഞാനും കുറച്ചു സുഹൃത്തുക്കളും-കുമാരൻ വിപി ഫൈസൽ സദാശിവൻ തുടങ്ങിയർ- കോയമ്പത്തൂരിൽ ഐസിഎ ആർ സ്പോട്സിൽ പങ്കെടുക്കുന്നതിനിടെ ഒഴുവുകിട്ടിയ ഒരു ദിവസം പുലർച്ചെ ഊട്ടിയിലേക്കു പോയ കഥയും. ഒരു ജനപ്രതിനിധി വിമാനത്തിന്റെ പൈലറ്റിനെ ഗ്ലോറിഫൈഡ് ഡ്രൈവർ എന്ന് അധിക്ഷേപിച്ച കാലം. ഊട്ടിപ്പട്ടണം കണ്ട് തിരിച്ചപ്പോൾ രാവേറെ ചെന്നിരുന്നു. ലാസ്റ്റ് ബസ്സ്, എനിക്ക് ഇഷ്ടമുളള ഡ്രൈവറുടെ അടുത്ത സീറ്റു തന്നെ കിട്ടി. ഡ്രൈവർമാരെ അധിക്ഷേപിച്ച ജനപ്രതിനിധിയെ ഓർത്തുകൊണ്ട് ഞാൻ ഞങ്ങളുടെ സാരഥിയെ നോക്കി. കാഴ്ചക്ക് തടിച്ച് കറുത്ത് പരുക്കനായ ദ്രാവിഡൻ. പെൺകുട്ടികൾ കണ്ടാൽ കാണാനൊരു രസൂല്ലെടീ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന രൂപം. അദ്ദേഹം എന്നെ നോക്കി സ്വാഗത ഭാവത്തിൽ പുഞ്ചിരിച്ചു പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു. പാതിരാവിൽ നിലാവിൽ കുളിച്ച് കിടക്കുന്ന നീലഗിരി മലനിരകളെടെ മേൽ കോടമഞ്ഞ് വെളള വെൽവെറ്റ് പുതപ്പിക്കുന്ന ഹൃദയഹാരിയായ കാഴ്ച. വശ്യമായ വന്യ സൗന്ദര്യമത്രയും ആസ്വദിക്കാൻ ഞാൻ
ഒറ്റക്കേയുളളൂ എന്ന് ഇടക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോഴെ നിക്ക് മനസ്സിലായി. ബസ്സിൽ ഞാനും ഡ്രൈവറു മൊഴികെ
ഉളളവരെല്ലാം സുഖ സുഷുപ്തി യിലാണ്. വണ്ടി ചെറുതായൊന്ന് ഉലഞ്ഞപ്പോൾ എന്റെ ശ്രദ്ധ തീർത്തും ഡ്രൈവറിലേക്കായി. തണുപ്പിനെ ചെറുക്കാൻ തലയിലൊരു മഫ്ലർ ചെവിയടക്കിക്കെട്ടി ശ്രദ്ധാപൂർവ്വം അദ്ദേഹം തേരു തെളിക്കുകയാണ്. ശ്രദ്ധയൊന്നു പാളിയാൽ ചെന്നു പതിക്കുക അഗാധമായ കൊക്കയിലേക്കാ യിരിക്കുമെന്ന് ഞാൻ ഉൾകിടിലത്തോടെ ഓർത്തു. ചില വളവുകളിൽ വണ്ടി നിർത്തി പിറകോട്ടെടുക്കേണ്ടി വരുന്നു വണ്ടി തിരിഞ്ഞുകിട്ടാൻ. ഇവർക്ക് ഏകാഗ്രത നൽകി അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിച്ചുപോയി പലപ്പോഴും. പുലർച്ചയോടെ കോയമ്പത്തൂരിൽ മടങ്ങി എത്തി എന്നാണോർമ്മ...
ഓർമ്മയിൽ നിന്നുണർന്നപ്പോ ഴേക്കും ബസ്സ് ജുറോങ്ങ് മെട്രോ സ്റ്റേഷനിൽ എത്തിക്കഴിഞ്ഞിരുന്നു... ക്യാപ്റ്റൻ വണ്ടിയിൽ നിന്നിറങ്ങുന്ന കുച്ചുകുട്ടിഅളുടെ നേരെ കവീശി യാത്രാ മംഗളങ്ങൾ നേരുകയാണ്...ഞാൻ ഞെട്ടിയെഴുന്നേറ്റ് കാർഡ് സ്വൈപ് ചെയ്ത് വേഗം താഴെയിറങ്ങി... ഇവിടെ പബ്ലിക്ക് ബസ് ഓടിക്കുന്നവർഅർഹിക്കും വിധം ആദരിക്കപ്പെട്ടിരിക്കുന്നു.
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Friday, November 23, 2018
ബസ് ക്യാപ്റ്റൻ...
Subscribe to:
Post Comments (Atom)
No comments:
Post a Comment