ഇന്ന് ക്വാർട്ടേഴ്സ് ഒഴിഞ്ഞു കൊടുക്കുകയാണ്.ഇൻശാ അല്ലാഹ് ഇന്ന് വൈകീട്ട്ബ്നാട്ടിൽ പോകണം. പിന്നെ തിങ്കളാഴ്ച വന്ന് യാത്രയയപ്പിൽ പങ്കെടുക്കണം. നിലത്തു വിരിച്ച പുല്ലുപായിലാണു കിടപ്പ്. കട്ടിലുകളും മറ്റും കൊടുത്തയച്ചു കഴിഞ്ഞു.
നാലുമണിക്ക് ഉണർന്നു. നമസ്കരിച്ചു. ചുമരിനോടു ചേർത്തുവിരിച്ചപായിൽ ചുമരുചാരിയുരുന്ന് ഖുർആൻഓതാൻ തുടങ്ങവേ ജനൽ തിരശീല മറ്റി ഞാൻ പുറത്തേക്കു നോക്കി. നല്ല പൂപോലത്തെ നിലാവ്. ചീവീടികളുടെ ശബ്ദം. പിന്നെ കെട്ടിടത്തിന്റെ മുകളിലെ ടാങ്കിൽ നിന്നും താഴേ കിടക്കുന്ന പ്ലാസ്റ്റിക്ക് പാത്രത്തിന്മേലേക്ക് താളത്തിൽ ഒറ്റിവീഴുന്ന വെള്ളത്തിന്റെ ശബ്ദവും. ഡബ് ഡബ് ഡബ്... ഓരോ ലബ് ശബ്ദവും കൂടിയുണ്ടായിരുന്നെങ്കിൽ ഒരു രാക്ഷസന്റെ ഹൃദയമിടിപ്പുകൾ എന്നു പറയാമായിരുന്നു.
ഒട്ടൊരു നിസ്സംഗതയോടെ ഞാൻ ഓർത്തു കഴിഞ്ഞു പോയത് ഈ കെട്ടിടത്തിലെ എന്റെ അവസാന രാത്രിയായിരുന്നു...
No comments:
Post a Comment