ഹൈന്ദവ സഹോദരങ്ങൾക്ക് ഭയപ്പെടാനില്ല മനുഷ്യ ജീവിതം അന്നത്തിൽ തുടങ്ങി അന്നത്തിലൊടുങ്ങുന്നു എന്നവർ കരുതുന്നതിനാൽ... പിന്നെ ജീവിതത്തിൽ ചെയ്ത
പുണ്ണ്യ കർമ്മങ്ങൾക്ക്നുസരിച്ച് ആത്മാ വ് പരമാത്മാവിൽ വിലയം കൊണ്ട് മുക്തി നേടുകയോ അല്ലെങ്കിൽ മറ്റൊരുജന്മം കൈകൊണ്ട് പുനർജ്ജനിക്കുകയോചെയ്യുമെന്നുകരുതുന്നതിനാൽ...
നിരീശ്വര സഹോദരന്മാർക്കും തഥൈവ.യാദൃശ്ചികമായി സംഭവിച്ചുപോയ ഈജന്മം ജീവിച്ചുതീരുന്നതോടെ എല്ലാപ്രശ്നങ്ങളും തീരുന്നു.അതിനിടെ മണ്ണായിപ്പോകുന്ന അവയവങ്ങൾ ദാനം ചെയ്തു പേരെടുക്കാൻ കഴിഞ്ഞാൽ അതോടെ സായൂജ്യം പൂർത്തിയാകുന്നു.
എന്നാൽ ക്രൈസ്തവ, മുസ്ലിം വിശ്വാസികളായ സഹോദരന്മാരുടെ സ്ഥിതി അതല്ല. ഈ മതങ്ങളിൽ വിശ്വസിക്കുന്നുവെങ്കിൽ അല്പം പേടിച്ചേ ഒക്കൂ. ജിവിതത്തിൽ അനുനിമിഷം ചെയ്യുന്ന കർമ്മങ്ങളകിലവും കൃത്യമായി രേഖപ്പെടുത്തപ്പെട്ട ഒരു രേഖയുടെ അടിസ്ഥാനത്തിൽ ദൈവം നടത്തുന്ന ഒരു കണിശമായ വിചാരണ നേരിടേണ്ടതുണ്ട് എന്നവർ കരുതുന്നതിനാൽ...
ചെയ്തകർമ്മങ്ങളിൽ പുണ്യത്തിനാണു മുൻ തൂക്കമെങ്കിൽ അനിർവചനീയമായ ആനന്തം ലഭിക്കുന്ന സ്വർഗ്ഗം നൽകപ്പെടുമെന്നും മറിച്ചായാൽ നിത്യ നാശമായ നരകത്തിൽ പതിക്കുമെന്നും അവർ കരുതുന്നു.അതികണിശമായ വിചാരണയിൽ ചിലപ്പോൾ തങ്ങളുടെ വായ് മുദ്രവെച്ച് അവയവങ്ങളെക്കൊണ്ട് സാക്ഷിപറയിക്കുമെന്നും അവർ യഥാർത്ഥമായിവിശ്വസിക്കുന്നുവെങ്കിൽ അല്പം പേടിച്ചേ പറ്റൂ...
എനിക്കും പേടിയാവുന്നു. ഈശ്വരന്റെ വിധി വിലക്കുകളെക്കുറിച്ചും ഞാൻ ചെയ്ത് കർമ്മങ്ങളെ ക്കുറിച്ചും ഒരേകദേശരൂപമുള്ളതിനാലും, ഈശ്വർനെയല്ലാതെ ഒന്നി നേയും അറിഞ്ഞുകൊണ്ട് ഇതുവരെ ആരാധിച്ചിട്ടില്ലാത്തതിനാലും എനിക്കുള്ള പ്രത്യാശ എന്റെ ഭയത്തിനു സാന്ത്വനമാകുന്നുവെങ്കിലും എനിക്ക് പേടിയാകുന്നു. മരണത്തിനു ശേഷം എത്ര യെത്ര ദശാബ്ദങ്ങൾ, ശതാബ്ദങ്ങൾ സഹസ്രാബ്ദങ്ങൾ,യുഗങ്ങൾ അതുമല്ലെങ്കിൽ മന്വന്തരങ്ങൾ ഞാനെന്റെ കുഴിമാടത്തിലൊറ്റക്ക്,വിചാരണയും കാത്ത് കിടക്കേണ്ടി വരും എന്നോർക്കുമ്പോൾ
.......
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Wednesday, November 7, 2018
പേടി.....
Subscribe to:
Post Comments (Atom)
No comments:
Post a Comment