ആധുനിക മാനേജ്മെന്റെ സങ്കേതപ്രകാരം അത്യാവശ്യങ്ങളൊക്കെ ഔട്ട് സോഴ്സി ങ്ങിലൂടെ നിവർത്തിച്ചു വരവേയാണ് നാണ്വാരാ കഥ കേട്ടത്. കേൾക്വാന്നല്ല പറയേണ്ടത് ടെലിവെഷത്തിൽ കാണ്വായിരുന്നു . മനോരമയിൽ. ആയുധം ചെത്തിയെറിയപ്പെട്ട അമ്പത്തഞ്ചുകാരനായ പാവം യുവാവിന്റെ കഥ. അമ്പത്തഞ്ചുകാരനായ യുവാവ് സ്ഥലത്തെ പ്രധാന ആസാമിയായിരുന്നു എന്ന് പിന്നീടറിഞ്ഞു. കഥ കേട്ട നായർ അസാരം വെരണ്ടൂന്ന് പറഞ്ഞാമതിയല്ലോ. സാമാന്യം തരക്കേടില്ല്യാതെ ഒന്ന് ഞെട്ടുകയും ചെയ്തു. പണ്ടത്തെപ്പോല്യല്ലാ നി വിട്ന്ന ങ്ങട്ട് ത്തിരി സൂക്ഷിച്ചെന്നെവേണം നേരം പോക്ക് എന്ന ഉറച്ച തിരുമാനത്തിൽ മൂപ്പരെത്തി. മാനികൾക്ക് മാനഹാനി മൃതിയേക്കാൾ ഭയാനകം എന്നാണല്ലോ. ഇതിപ്പോ മാനം പോട്ടേന്ന് വെക്കാം യന്ത്രം പോയാലോ. വേണ്ടാ ഏത് ചൊല്ല് പതിരാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കാം എന്നതിൽ ഇല്ല പതിരൊട്ടുമശേഷം എന്നദ്ദേഹം തിരുത്തി ചൊല്ലിനെ ചെത്തി മിനുക്കി. ഊണിന്ന് ശേഷം മനോരാജ്യത്തിൽ മുഴുകിയപ്പോൾ അപ്പോ തോന്നീ കൂട്യേ കഴിയൂന്ന്. ഉണ്ടിരിക്കുമ്പൊഴാണല്ലോ വിളിതോന്ന്വാ. കണക്റ്റിങ്ങ് റാഡിനു പരിക്കില്ലാത്ത ഒരു നേരം പോക്ക് തരാവണെങ്കി ഇനി പഴയന്നൂർ വരെ പോകണം എന്നായി സ്ഥിതി. ന്നാ പിന്നെ പോക്വെന്നേന്ന് നിരീച്ച് മൂപ്പരൊരുങ്ങി. ന്നാ ഒന്ന് കൂടി ആലോചിക്കാം എന്ന് കരുതി സതീർത്ഥ്യൻ ഹാജ്യാരെ വിളിച്ചു. ഉപ്പ് പുളിച്ചാ മൊട്ട ചതിക്കുമ്ന്നൊക്കെ പറഞ്ഞ് സ്കൂളീന്നേ പരിഹസിക്വ പതിവാണെങ്കിലും മാപ്ല നല്ലോനാ. നേരമ്പോക്കിന്റെ കാര്യത്തിലൊരു വിദഗ്ദനും. മൂപ്പരാവുമ്പൊ എതിരല്ലാതൊന്നും പറയില്ല. അങ്ങന്യൊന്ന് നിഷേധിച്ച് പോക്വാന്ന് വെച്ചാ അത് ഒരു ഹരാണേയ്. ഒന്ന് പഴയന്നൂർ വരെ പോണലോ കോയാജീ..
എന്തേ പ്പോ ഈ നട്ടപ്പാതിരക്കൊരു തൂറാമ്മുട്ടല് ന്ന് ഹാജി ഏറനാടൻ ഭാഷയിൽ കാച്ചി.
ഒന്നൂല്ല്യാ ഒന്ന് പോയി വരണം അത്രെന്നേ...
ന്നാലേയ് അത് വേണ്ടാ. കാലം പോക്കാ. ഞാനും ചാകും നിന്നേം കൊല്ലും എന്ന ചേല്ക്ക് അമ്പെയത് പോല്യാ ശകടങ്ങടെ പോക്ക്.. അത്വോണ്ട് രാത്രീല് യാത്ര വേണ്ടാ... പറഞ്ഞതില് കാര്യണ്ട് ന്ന് നായർക്കും തോന്നി. പ്രയാണം വെളിച്ചത്തിലേക്ക് മാറ്റി. അങ്ങനെ പിറ്റേന്ന് സന്ധ്യക്ക് മുമ്പായിരുന്നൂ പ്രയാണം. വളളത്തോൾ നഗർ പളളം തിരുവില്ല്വാമല വഴി പഴയന്നൂർക്ക്. പ്രയാണം വളരെ സുഖപ്രദമായി തട്ട് തടസ്സങ്ങളൊന്നും കൂടാതെ ലക്ഷ്യം പൂകി. ഈ പട്ടാപ്പകലങ്ങ് ചെന്ന് കയറിട്ട് കാര്യമൊന്നുമില്ല എന്ന് സ്വയം കല്പിച്ച് അവിടവിടങ്ങളിലൊക്കെ കറങ്ങി സന്ധ്യക്കു മുമ്പായിരുന്നു പ്രവേശം. വഴിയോരത്തട്ടുകടയിൽ നിന്നും അത്താഴവും താരാക്കിട്ടാണു ചെന്നുകയറിയത്. നിദ്രാഭംഗത്തിന് താമസമരുത് എന്നാണല്ലോ. ശീഘ്രസ്യ ശുഭം.കാലങ്ങൾക്ക് ശേഷം കാമനെക്കണ്ട കാതരഭാവമൊന്നും കാട്ടാതെ കശ്മല. നവരസങ്ങൾക്കൊപ്പം ജഗതി പഠിപ്പിച്ച ദശാംസവും അഭിനയിച്ച് അനുസരണയുളള കുഞ്ഞാടിനെപ്പോലെ നായർ ''സിന്ദ രഹ്നേ കെ ലിയേ തേരി കസം എക് മുലാകാത് ജരൂരീ ഹേ സനം'' എന്ന തിന്റെ മലയാണ്മ ഉരുവിട്ടുകൊണ്ട് അറപൂകി. അപ്പോഴായിരുന്നു ഹാലിളക്കം. കശ്മല വിശാല ശയ്യയിൽ നെടുകെ ഒരു വരവരച്ചു. കാതരയായ് മൊഴിഞ്ഞു ഈ രേഖയെ ബേധിക്കണമെങ്കിൽ ഇന്നേക്ക് ഏഴു ദിനരാത്രങ്ങൾ കഴിയണം. കല്പന ദാ ഇപ്പൊ കിട്ടിയതേയുളളൂ... കേട്ടതും
കാറ്റു പോയ ബലൂൺ പോലെ ടിയാൻ ശയ്യയിലേക്കു ചരിയുകയായിരുന്നു. പോം വഴിയെക്കുറിച്ച് ചിന്തിച്ചു. ഒരല്പം ബലം പ്രയോഗിച്ചാൽ.... സാഹസത്തിനു മുതിർന്നാൽ....വേണ്ട. യന്ത്രം ഛേദിക്കപ്പെട്ട ആസാമിയെ ഓർത്തു. കഥ ചിലപ്പോൾ കശ്മലയും കേട്ടുകാണും. എങ്ങാൻ ഉത്തേജിതയായിട്ടുണ്ടെങ്കിലോ. സാമിയെ സ്വപ്നം കണ്ട് ഞെട്ടി നിദ്രയേ പ്രാപിച്ചു....
പുരുഷവർഗ്ഗത്തിന്റെ ഗതികേട് പറയാനും കേൾക്കാനും ഈ നാട്ടിലാരുമില്ലല്ലോ...
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Monday, May 21, 2018
നാണ്വാര്
Subscribe to:
Post Comments (Atom)
No comments:
Post a Comment