Saturday, December 17, 2011

മൊബൈലില്‍ മലയാളം വായിക്കാന്‍

 

മൊബയ്ലില്‍ വരുന്ന മലയാളം സന്ദേശങ്ങളും മറ്റും മേല്‍ കാണിച്ച പോലെ യാണോ നിങ്ങള്‍ക്കു കിട്ടുന്നത്. താഴെ കൊടുത്തിരിക്കുന്ന വിദ്യ ഒന്നു പരീക്ഷിച്ചു നോക്കൂ.

സ്റ്റെപ് 1
മൊബൈലില്‍ ഒപെറ മിനി ഇന്സ്റ്റാള്‍ ചെയ്യുക. ഒപെറ മൊബൈല്‍ ആണെങ്കില്‍ അത് മാറ്റി മിനി ഇന്‍സ്റ്റാള്‍ ചെയ്യണം( Down Load opera Mini and install)
 


അഡ്രസ് ബാറില്‍ :കോണ്‍ഫിഗ് എന്ന് റ്റൈപ് ചെയ്ത് ( Open the conf page by typing about:config)
ചിത്രത്തില്‍ കാണുംപോലെ കോണ്‍ ഫിഗര്‍ പേജ് തുറക്കുക




ഇപേജ താഴോട്ട് സ്ക്റോള്‍ ചെയ്യുക നാം"Use bitmap fonts for complex scripts"എന്നിടത്ത് എത്തുന്നു
(Scroll down to "Use bitmap fonts for complex scripts")



"Use bitmap fonts for complex scripts" എന്ന ഓപ്ഷന്‍ "ശരി"(യ്യെസ്) ആക്കുക




സേവ് ചെയ്ത്  റീസ്റ്റാര്‍ട്ട് ചെയ്യുക( Make Yes to the option "bit map fonts")
സന്തോഷപൂര്‍വം നമ്മുടെ മാതൃ ഭാഷ ആസ്വദികുക ഒപേറ മിനിയിലൂടെ തിരഞ്ഞെടുക്കുന്ന എല്ലാ സൈറ്റിലും മലയാളം വായിക്കാന്‍ സാധിക്കും( Save and restart and enjoy our beautiful language Malayalam)
English in bracket  for those who don't have malayalam font in computer or Mobil

Wednesday, November 16, 2011

കാരക്കാടിന്റെ കരിമ്പന


ഓര്‍മ്മയുണ്ടോ‌ എന്നെ...ധാരാളം കരിമ്പനകള്‍ നിത്യവും കണ്ടുകൊണ്ടിരിക്കുന്ന നിങ്ങള്‍ എങ്ങനെ എന്നെ ഓര്‍ക്കാന്‍. ഞാന്‍ കാരക്കാടിന്റെ കരിമ്പനയായിരുന്നു. റെയില്‍വേ പ്ലാറ്റുഫോമിന്റെ വടക്കു പടിഞ്ഞാറേ മൂലയില്‍ തല ഉയര്‍ത്തിനിന്നഎന്നെ. വാളന്‍പുളിമരത്തിന്റെ അയല്‍ വാസിയായി ഒരു പാടു വര്‍ഷങ്ങള്‍ ഞാന്‍ ജീവിച്ചു... ഇനിയും ഒരു പടു കാലം ഞാന്‍ ജീവിച്ചേനെ പക്ഷേ കമ്പനിത്തൊടിയുടെ തെക്കുവശത്തേക്ക് ചരക്കുകള്‍ കടത്താന്‍ റെയില്‍ വേക്ക് റോഡുവികസിപ്പിക്കണമായിരുന്നു. വികസനം വേണമെങ്കില്‍ മരം വെട്ടണം എന്നാണല്ലോ.... അവര്‍‌വെട്ടുകപോലുമല്ല ചെയ്തത്. രാക്ഷസാകാരനായ ഒരു യന്ത്രമുല്ലോ എന്താ അതിന്റെ പേര് ..ജെ സിബി എന്നോ? അതുകൊണ്ടെന്നെ ഉന്തി മറിച്ചിടുകയായിരുന്നു... ഒരു കുഞ്ഞും എന്നെ ച്ചൊല്ലിദു:ഖിച്ചില്ല... ചിലനാടുകളിലൊക്കെ മരം വെട്ടുന്നതിന്നെ തിരെ ജനങ്ങള്‍ ഇളകിവശാകാറുണ്ട് എന്നൊക്കെ കേട്ടിരുന്നു.അതുപോലെ കാരക്കാട്ടെ ഗ്രാമീണര്‍ എനിക്കുവേണ്ടി രംഗത്തു വരും എന്നൊക്കെ ഞാന്‍ വ്യാമോഹിച്ചു...വെറുതെ. പക്ഷേ ഒറ്റകാരക്കാട്ടുകാരനും എന്നെ തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. തിരക്കിലായതുകോണ്ടാകാം.എല്ലാവരും തിരക്കിലാണല്ലോ കുപ്പക്കച്ചവടത്തിന്റെയും മാക്സിക്കച്ചവടത്തിന്റെയും ഭൂമിക്കച്ചവടത്തിന്റെ യുമൊക്കെ തിരക്കില്‍... ബാക്കിയുള്ളവര്‍ അങ്ങു ദൂരെയുമായിപ്പോയി.. നിങ്ങള്‍ക്കറിയുമോ ഒരു പാടുകാലം എന്റെ ഗ്രാമത്തിന്നു വേണ്ടി പ്രാര്‍ത്ഥിച്ചവനാണുഞാന്‍ പക്ഷേ ആരറിയാന്‍....
കേട്ടിട്ടില്ലെങ്കില്‍ കോട്ടോളൂ‌ "നിങ്ങള്‍ വൃക്ഷങ്ങള്‍‌നടുകഅവനിങ്ങള്‍‌ ക്കുവേണ്ടി പ്രാര്‍ത്ഥിക്കും" എന്ന് ഞാന്‍ പറയുന്നതല്ല. ലോകത്തിന്നനുഗ്രഹമായി(റഹ്മത്തും ലില്‍ ആലമീന്‍) അവതരിച്ച നിങ്ങളുടെ നബി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞതാണ്.

നബി അങ്ങനെ എന്തൊക്കെ പറഞ്ഞിട്ടുണ്ടാകും .. അതൊക്കെനോക്കിയാലിപ്പൊ ജീവിക്കാന്‍ പറ്റുവോ?...എന്നല്ലേ.. ങാ ഞാനൊന്നും പറയുന്നില്ല..
 

Thursday, October 20, 2011

സമ്പാദിച്ച് സമ്പാദിച്ച് സമ്പാദിച്ച്....


ഇന്‍ശാ അല്ലാഹ്..
ഗള്‍ഫില്‍ പോയി എനിക്ക് കുറെയേറെ സമ്പാദിക്കണം
എന്നിട്ടോ ?
കണ്ടാറീലോ നമ്പറത്തോ പാമ്പാടീലോ മൂന്നുപുതലും നെല്ല് കൃഷിചെയ്യാന്‍ പറ്റിയ കുറെ സ്ഥലം വാങ്ങണം
എന്നിട്ടോ
ത്ലാമിറ്റത്തോ വാടാനാംകുറുശ്ശീലോ ഒരു കുന്നും വാങ്ങണം
എന്നിട്ടോ ?
ഒരു ജെ സി ബിയും കുറേ ടിപ്പറുകളും വാടകക്കെടുക്കണം
എന്നിട്ടോ ?
കുന്നിടിച്ച് വയല്‍ തൂര്‍ക്കണം
എന്നിട്ട് നല്ലഉറപ്പിലൊരു ചുറ്റുമതില്‍ പണിയണം
എന്നിട്ടോ ?
അതിലൊരു കൊട്ടാരം പണിയണം കാരക്കാട്ടുകാര്‍ ഇതുവരെകണ്ടിട്ടുള്ളതില് വെച്ചേറ്റവും വലുത്
എന്നിട്ടോ ?
ഗംബീരായിട്ടൊന്ന് വീടിരിക്കണം 
ശരിയാണ് പാടം തൂര്‍ത്ത് കെട്ടിയതറയായതുകൊണ്ട് വീട് ഇരിക്കാനും മതി
വലിയവീടായതുകൊണ്ട് ഇരുത്തം ഗംബീരം തന്നെയായിരിക്കും സംശ്യല്ല..
അതല്ലടാ മണ്ടാ വീട്ടില്‍ കൂടണംന്ന് അനക്കെന്താമലയാളം നിച്ചല്ലേ
ഹോ പുതിയമലയാളമായതുകൊണ്ട് അത്രപിടിയില്ല.. ക്ഷമിക്ക്
എന്നിട്ടോ ?
എന്നിട്ടെന്താ അതില്‍ കിടന്ന് എനിക്ക് മരിക്കണം ....
ഇന്‍ശാ അല്ലാഹ്..
 

Thursday, March 31, 2011

ശില്‍പിയും ശിലയും

ശിലയും ശില്പിയും

പണ്ട് ഒരു കരുത്തനായ കൃഷ്ണ ശിലയുണ്ടായിരുന്നു. ചുറ്റും ഒരുപാട് മറ്റുകല്ലുകളും. ദുര്‍ബലങ്ങളും വിരൂപങ്ങളുമായിരുന്നു ചുറ്റുമുള്ളവ. ഒരുവലിയവട വൃക്ഷത്തിന്റെ ചുവട്ടില്‍ വലിയ അല്ലലൊന്നും കൂടാതെ അവ സ്ഥിതിചെയ്തു. ഒരിക്കലൊരാള്‍ വന്നു,കയ്യിലൊരു ഉളിയും കൊട്ടുവടിയുമായി. എല്ലാകല്ലുകളിലും അയാള്‍ കൊത്തിനോക്കി. ദുര്‍ബലങ്ങളായ ശിലകളെ അയാള്‍ വേഗം ഒഴിവാക്കി. അവസാനം അയാള്‍ ആ കൃഷണശിലക്കരികെയെത്തി. അതിലും ഒന്നു കൊത്തിനോക്കി. പൊടുന്നനെ അയാളുടെ മുഖം സന്തോഷം കോണ്ടു വിടര്‍ന്നു. തുടര്‍ന്നു് അയാള്‍ അതിന്റെമേല്‍ കൊത്തുപണി തുടങ്ങി. ശിലക്ക് വേദനയും ദുഖവും തോന്നി. മറ്റെല്ലാത്തിനെയും വിട്ട് ഇയാള്‍ എന്തിനെന്നെ വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു?. കുറേകാലം ശില വേദനകള്‍ സഹിച്ചു. പൊറുക്കവയ്യാതായപ്പോള്‍ അവന്‍ തന്റെ ദുഃഖം തന്റെ അയല്‍ വാസിയും സുഹൃത്തുമായ വടവൃക്ഷത്തോടു പറഞ്ഞു.
നോക്കൂ താങ്കള്‍ക്ക് ഒട്ടും നീതിബോധമില്ലേ. ഈമനുഷ്യന്‍ എന്റെ മേല്‍ കാണിക്കുന്ന ഈ അധിക്രമങ്ങളൊന്നും നിങ്ങള്‍ കാണുന്നില്ലേ?. ഓരോദിവസവും ഞാന്‍ എത്ര മാത്രം യാതന സഹിക്കുന്നുവെന്നോ. നിങ്ങളൊക്കെ ഇത് നിശ്ശബ്ദമായി നോക്കി ആസ്വദിക്കുകയാണല്ലോ...
മരം ചിരിച്ചു. പക്വമതിയും നിസ്സംഗനുമായ ഒരു യോഗിവര്യന്റെ ചിരി.
എന്നിട്ടു പറഞ്ഞു എടോ വിഡ്ഡിയായ കരിങ്കല്ലേ. അയാള്‍ ഒരുശില്പിയാണ്. വിശ്വശില്പി. താന്‍ പണിയാന്‍ പോകുന്ന അതിസുന്ദരമായ ശില്പത്തിന്നനുയോജ്യമായ ശിലയും തേടി അലയുകയായിരുന്നു അയാള്‍. അവസാനം അയാള്‍ നിന്നെകണ്ടെത്തി.
ഇത്രയും കാലം നീസഹിച്ചതിന്റെ ഫലമായി നിന്നില്‍ നിന്നും പുറത്തുവന്ന സുന്ദരമായശില്പം എനിക്കുകാണാം. നീ അതുകാണാറായിട്ടില്ല.പണി പൂര്‍ത്തിയാകുമ്പൊള്‍ നിനക്കതുകാണാം. അപ്പോള്‍ നിനക്കുമനസ്സിലാകും നീസഹിച്ച വേദനയൊന്നും പാഴായില്ല എന്ന്.


.